Asianet News MalayalamAsianet News Malayalam

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കും: ഉമ്മൻ ചാണ്ടി

പി ജെ ജോസഫുമായും ജോസ് കെ മാണിയുമായി നാളെ ചർച്ച നടത്തുമെന്ന പറ‍ഞ്ഞ ഉമ്മൻ ചാണ്ടി പ്രശ്നങ്ങളെല്ലാം നാളെ പരിഹരിക്കുമെന്നും വ്യകതമാക്കി. 

UDF candidate in pala will contest in two leaves symbol says Oommen Chandy
Author
Kottayam, First Published Aug 31, 2019, 10:53 PM IST

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട്.  പി ജെ ജോസഫുമായും ജോസ് കെ മാണിയുമായി നാളെ ചർച്ച നടത്തുമെന്ന പറ‍ഞ്ഞ ഉമ്മൻ ചാണ്ടി പ്രശ്നങ്ങളെല്ലാം നാളെ പരിഹരിക്കുമെന്നും വ്യകതമാക്കി. 

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നാളെ ഉച്ചയോടെ പൂര്‍ത്തിയാക്കുമെന്നും ചിഹ്നത്തിന്‍റെ കാര്യത്തിലടക്കം നാളെ ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് ജോസ് കെ മാണി പറയുന്നത്. പാലായിൽ ആര് മത്സരിക്കുമെന്ന കാര്യത്തിലൊരു സമവായമുണ്ടാക്കാനും ജോസ് കെ മാണി - പി ജെ ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനും ഇന്ന് കോട്ടയത്ത് യുഡിഎഫ്  ഉപസമിതി യോഗം ചേര്‍ന്നെങ്കിലും  ഇരുവിഭാഗവും സ്വന്തം നിലപാടിൽ ഉറച്ചുനില്‍ക്കുകയായിരുന്നു.

സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും 'പുറത്തു നിന്നുള്ള' ആരും അതിലിടപെടേണ്ടെന്നുമാണ് ജോസ് കെ മാണിയുടെ നിലപാട്. നിഷാ ജോസ് കെ മാണിയുടെ പേരിന് തന്നെയാണ് സജീവ സാധ്യത പറഞ്ഞുകേൾക്കുന്നത്. എന്നാൽ പി ജെ ജോസഫിന്‍റെ നേതൃത്വം അംഗീകരിച്ചാൽ മാത്രം ചിഹ്നം നൽകിയാൽ മതിയെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പൊതു അഭിപ്രായം. അതില്ലെങ്കിൽ 'രണ്ടില' തരില്ലെന്നാണ് ഭീഷണി.

വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ താൻ പ്രഖ്യാപിക്കുമെന്നാണ് ജോസഫിന്‍റെ നിലപാട്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ജോസ് വിഭാഗവും പ്രഖ്യാപിക്കുകയും ചിഹ്നം നല്‍കുകയും ചെയ്യുന്നത് ജോസഫുമായിരിക്കും എന്നതായിരുന്നു കഴിഞ്ഞയാഴ്ച യുഡിഎഫ് വച്ച നിര്‍ദ്ദേശം. പക്ഷേ ഇത് ജോസ് വിഭാഗം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ജോസ് പക്ഷം നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയെ ജോസഫിനെക്കൊണ്ട് അംഗീകരിപ്പിക്കുക എന്നതാണ് ഇപ്പോള്‍ യുഡിഎഫിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

Follow Us:
Download App:
  • android
  • ios