ലോകകേരള സഭയിൽ നിന്നുള്ള രാജി പിൻവലിക്കില്ലെന്നും ബെന്നി ബെഹ്നാന്‍

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ക്ക് എതിരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ചോദ്യം ചെയ്ത് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍. മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം തെറ്റാണെന്നും അത് മറ്റ് ചില സൂചനകള്‍ നല്‍കുന്നെന്നും ബെന്നി ബെഹ്നാന്‍ കുറ്റപ്പെടുത്തി.

അതേസമയം ലോകകേരള സഭ ബഹിഷ്കരിച്ചതില്‍ യുഡിഎഫില്‍ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പറയുന്നതിന്‍റെ പിന്നാലെ പോകല്‍ അല്ല യുഡിഎഫിന്‍റെ പണിയെന്നായിരുന്നു ബെന്നി ബെഹ്നാന്‍റെ പ്രതികരണം. യുഡിഎഫിന്‍റെ രാഷ്ട്രീയ തീരുമാനം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും ലോകകേരള സഭയിൽ നിന്നുള്ള രാജി പിൻവലിക്കില്ലെന്നും ബെന്നി ബെഹ്നാന്‍ കൂട്ടിച്ചേര്‍ത്തു.