വരുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലേറിയാൽ കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ വച്ച് നൽകുമെന്ന് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. നിലവിൽ തമിഴ്നാട് സർക്കാർ ‘പുതുമൈ പെൺ തിട്ടം’ എന്ന പദ്ധതിയിലൂടെ കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്നുണ്ട്.

പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനുള്ള എന്തെല്ലാം പദ്ധതികൾ നിലവിൽ നടപ്പിലാക്കുന്നുണ്ട്? കോളേജ് വിദ്യാർഥികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നൊരു പദ്ധതി ആവിഷ്കരിക്കപ്പെട്ടാലോ? നിലവിൽ തമിഴ്നാട് സർക്കാർ ‘പുതുമൈ പെൺ തിട്ടം’ എന്ന പദ്ധതിയിലൂടെ കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്നുണ്ട്. അതിന് സമാനമായൊരു പദ്ധതി അധികാരത്തിലെത്തിയാൽ നടപ്പിലാക്കുമെന്നാണ് രാഹുൽ​ ഗാന്ധിയുടെ പ്രഖ്യാപനം. ഈ പദ്ധതി നിലവിൽ വന്നാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാറ്റമുണ്ടാകുമെന്നും ഇത് വിദ്യാർഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നുമാണ് ജനം പറയുന്നത്.

YouTube video player

പ്രതിമാസം ലഭിക്കുന്ന 1000 രൂപ ധനസഹായം കൂടുതൽ സ്വാതന്ത്യം ഉറപ്പാക്കുമെന്നാണ് ഭൂരിഭാ​ഗം വിദ്യാർത്ഥികളുടെയും അഭിപ്രായം. 1000 എന്നത് ഉയർത്താലും തരക്കേടില്ലെന്നും ഇവർക്കിടയിൽ അഭിപ്രായമുണ്ട്. വിദ്യാഭ്യസ ചിലവുകൾക്കിടയിൽ അതൊരു ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷ. കോളേജ് വിദ്യാർത്ഥിനികൾക്ക് പോക്കറ്റ് മണിയെന്നോളം 1000 രൂപ മാസം നൽകുമ്പോൾ അതവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഉപകാരപ്പെടും. നല്ല വിദ്യാഭ്യാസം ഏതൊരാളുടെയും അവകാശമാണ്. ആ വഴിയിൽ ഈ പദ്ധതി നടപ്പിലായാൽ അതവർക്കൊരു കെെതാങ്ങാവുമെന്നും പൊതുജനം പറയുന്നു.