പൈനാവ്: ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കഴിഞ്ഞ ഓഗസ്റ്റ് 22ന് ഇടുക്കി ജില്ലയ്ക്ക് മാത്രമായി കൊണ്ടുവന്ന ഭൂവിനിയോഗ ബിൽ ഭേദഗതി പൂർണമായും പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് ഹർത്താൽ. 

പാൽ, പത്ര വിതരണം, വിവാഹ യാത്രകൾ തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ റോഷി അഗസ്റ്റിൻ എംഎൽഎ ഏകദിന ഉപവാസ സമരം നടത്തും.

അതേസമയം  ഹർത്താലിനെ പിന്തുണയ്ക്കുന്നില്ലെന്നും കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.