ചർച്ചയ്ക്ക് വിരുദ്ധമാണ് മന്ത്രിമാർ രേഖാമൂലം അറിയിച്ചത്. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും.

കൊച്ചി: എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ദയാബായിയെ എറണാകുളം ജനറൽ ആശുപത്രിയിൽ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് നേതാക്കളും. ദയാബായിയുടേത് ന്യായമായ സമരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരം കാണാതിരിക്കാൻ സർക്കാരിന് എങ്ങനെ കഴിയുന്നു?ചർച്ചയ്ക്ക് വിരുദ്ധമാണ് മന്ത്രിമാർ രേഖാമൂലം അറിയിച്ചത്. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും. ആരോഗ്യമന്ത്രിയുടെ വീഴ്ചയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. സർക്കാർ ഉത്തരവാദിത്വം നിറവേറ്റണം. രേഖാ മൂലം നൽകിയത് എൻഡോസൾഫാൻ വിഷയം മനസിലാക്കാതെയുള്ള മറുപടിയാണ്. സമരം തീർക്കാൻ കൃത്യമായ ഇടപെടലുണ്ടായില്ലെന്നും മന്ത്രിമാരുടെ ഭാ​ഗത്ത് വീഴ്ചയുണ്ടായി എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

എൻഡോസ‌ൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ദയാബായി സമരം നടത്തുന്നത്. 

എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയോട് സർക്കാര്‍ സ്വീകരിക്കുന്നത് ക്രൂരമായ നിലപാടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയുന്നില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി. 2017 ന് ശേഷം ഇതുവരെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല. ഇതിന് എന്താണ് സർക്കാരിന് തടസം. ഡേ കെയർ സംവിധാനം വേണമെന്നും സതീശന്‍ പറഞ്ഞു. ദയാബായിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മുഖ്യമന്ത്രി തന്നെ ഇടപെട്ട് പ്രശ്നം പരിഹരിക്കണം. യുഡിഎഫ് ഈ വിഷയം ചര്‍ച്ച ചെയ്ത് പിന്തുണ കൊടുക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

ദയാബായി നടത്തുന്ന നിരാഹാരത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും രാജ്മോഹൻ ഉണ്ണിത്താൻ കത്തയച്ചു. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ദയാബായി നിരാഹാര സമരം നടത്തുന്നത്. നിരാഹാരം രണ്ടാഴ്ച പിന്നിട്ടതോടെ ദയാബായിയുടെ ആരോഗ്യനില ഇതിനോടകം മോശമായിട്ടുണ്ട്. 

ദയാബായിയുടെ സമരം; സര്‍ക്കാരിന്‍റേത് ക്രൂരമായ നിലപാട്, മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് സതീശന്‍

ദയാബായിയുടെ നിരാഹാരം : കേന്ദ്ര സർക്കാർ ഇടപെടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി