യുഡിഎഫ് സ്വതന്ത്ര അംഗവും രണ്ട് കോൺഗ്രസ് അംഗങ്ങളും ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് നഗരസഭ യുഡിഎഫിനെ കൈവിട്ടത്.
കോട്ടയം: കോട്ടയത്ത് ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയർപേഴ്സൺ സന്ധ്യ മനോജിനെതിരായ ഇടതുമുന്നണി അവിശ്വാസം പാസായി. യുഡിഎഫ് സ്വതന്ത്ര അംഗവും രണ്ട് കോൺഗ്രസ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് നഗരസഭ യുഡിഎഫിനെ കൈവിട്ടത്. 37 അംഗ കൌണ്‍സിലില്‍ 19 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.
യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര അംഗമായിരുന്നു നഗരസഭാ അധ്യക്ഷയായിരുന്ന സന്ധ്യ മനോജ്. അതേസമയം പറളിയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് വിജയം. സി പി ഐ സ്ഥാനാർത്ഥി കെ. രേണുകാദേവിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സ്വതന്തൻ പിന്തുണച്ചു. ഇടതുമുന്നണി 9 (8+1) ബിജെപി 8, കോൺഗ്രസ് പങ്കെടുത്തില്ല.
സമാനമായ മറ്റൊരു സംഭവത്തില്‍ ഇന്നലെ കൊല്ലം ഉമ്മന്നൂരില്‍ ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നു. ഇതില്‍ ഡിസിസിയുടെ നടപടി ഇന്നുണ്ടാകുമെന്നാണ് സൂചന. പ്രസിഡന്റും വൈസ് പ്രസിഡന്റും ഇന്ന് രാജി വച്ചില്ലെങ്കിൽ പുറത്താക്കുമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ മുന്നറിയിപ്പ്. കോൺഗ്രസിന് വോട്ട് ചെയ്ത മൂന്ന് ബിജെപി അംഗങ്ങൾക്കെതിരെ നടപടി വേണമെന്ന് ബി ജെ പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ആകെ 20 സീറ്റുള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഒൻപതും യുഡിഎഫ് എട്ട്, ബിജെപി മൂന്ന് എന്നിങനെ ആയിരുന്നു കക്ഷി നില. തെരഞ്ഞെടുപ്പ് സമയത്തെ ധാരണ പ്രകാരം പ്രസിന്‍റ് സ്ഥാനം സിപിഐയിലെ അമ്പിളി ശിവൻ രാജിവെച്ചതിനെ തുടർന്നാണ് ഇന്ന് വീണ്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ ബിന്ദു പ്രകാശായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.
