വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക തയാറാക്കുന്നതിനായി യുഡിഎഫ് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടുന്നു. ഇതിനായി വിവിധ സോണുകളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാനും ഇ-മെയില്‍, വാട്ട്‌സ്ആപ്പ് വഴി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടന പത്രിക തയാറാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടാന്‍ മാനിഫെസ്റ്റോ കമ്മിറ്റി തീരുമാനിച്ചു. ഇതിനായി വിവിധ സോണുകളിലായി യോഗങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 25-ന് തിരുവനന്തപുരത്തും ഫെബ്രുവരി 28-ന് എറണാകുളത്തും മാര്‍ച്ച് 3-ന് കോഴിക്കോടുമാണ് യോഗം. പൊതുജനങ്ങള്‍ക്ക് udfmanifesto2026@gmail.com എന്ന ഇ-മെയിലിലും 9013997193 എന്ന വാട്ട് സപ്പ് നമ്പറിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. വെള്ളിയാഴ്ച ചേര്‍ന്ന മാനിഫെസ്റ്റോ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് പൊതുജനാഭിപ്രായം തേടാന്‍ തീരുമാനിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ബെഹനാന്‍ എം.പി, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി, സി.പി ജോണ്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, ഡീന്‍ കുര്യാക്കോസ് എം.പി, ജെബി മേത്തര്‍ എം.പി, അനൂപ് ജേക്കബ് എം.എല്‍.എ, ജി. ദേവരാജന്‍, രാജന്‍ ബാബു, സലിം പി മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.