ആലപ്പുഴ: കുട്ടനാട് സീറ്റിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാളെ യുഡിഎഫ് യോഗം. കേരള കോണ്‍ഗ്രസ് ജോസ് - ജോസഫ് വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍  സീറ്റ് ജോസഫ് ഗ്രൂപ്പിന് തന്നെ നല്‍കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം ഘടകകക്ഷികള്‍ക്കും ഉളളത്. 

എന്നാല്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നേക്കും. ജോസ്  വിഭാഗം ഇടതുമുന്നണിയിലേക്ക് പോകുമെന്ന വിലയിരുത്തലാണ് മുന്നണി നേതാക്കളും ഉളളത്.  

ജോസ് വിഭാഗത്തെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ഇനി പരസ്യ പ്രസ്താവനകളൊന്നും വേണ്ടെന്നും  സ്വന്തം നിലയ്ക്ക് അവര്‍ പുറത്തു പോകട്ടെ എന്നുമുളള നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വവും എത്തിയതായാണ് സൂചന.