അ​ഗളി പഞ്ചായത്തിൽ യുഡിഎഫ് അം​ഗം കൂറുമാറി. 20ാം വാർഡ് ചിന്നപറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവാണ് കുറുമാറിയത്. 

പാലക്കാട്: പാലക്കാട് അ​ഗളി പഞ്ചായത്തിൽ യുഡിഎഫ് അംഗം എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്. യുഡിഎഫ് അം​ഗം കൂറുമാറുകയായിരുന്നു. 20ാം വാർഡ് ചിന്നപറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവാണ് കുറുമാറിയത്. തനിക്ക് പാർട്ടിയുടെ വിപ്പ് കിട്ടിയിരുന്നില്ലെന്ന് മഞ്ജു പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് തനിക്ക് വോട്ട് ലഭിച്ചതെന്നും മഞ്ജു പറ‍ഞ്ഞു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒൻപത് വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ 3 അംഗങ്ങൾ വിട്ടുനിന്നു.

YouTube video player