നിലവിൽ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ വരുന്ന 9993.7 ചതുരശ്ര കിലോമീറ്ററിൽ 1337 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇവിടെ നിയന്ത്രണങ്ങൾ സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ദില്ലി: കസ്തൂരിരംഗൻ (Kasturirangan) കരട് വിജ്ഞാപനത്തിൽ വരുത്തേണ്ട മാറ്റത്തിനായി ഒഴിവാക്കേണ്ട പ്രദേശത്തിന്‍റെ വിശദാംശങ്ങൾ കേരളം ഇതുവരെ നൽകിയിട്ടില്ലെന്ന് യുഡിഎഫ് എംപിമാര്‍ (UDF MPs). കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിളിച്ച കേരള എംപിമാരുടെ യോഗത്തിന് ശേഷമാണ് യുഡിഎഫ് എംപിമാര്‍ ഇക്കാര്യം അറിയിച്ചത്. നിലവിൽ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ വരുന്ന 9993.7 ചതുരശ്ര കിലോമീറ്ററിൽ 1337 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇവിടെ നിയന്ത്രണങ്ങൾ സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഒഴിവാക്കപ്പെടുന്ന നോണ്‍ കോര്‍ ഏരിയയിൽ നിര്‍മ്മാണങ്ങൾക്ക് ഇളവ് നൽകും. ഇതോടെ എല്ലാ നിയന്ത്രണങ്ങളും ഉള്ള പരിസ്ഥിതി ലോല മേഖല 8656.46 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങും. അതേസമയം കേരളം വിശദാംശങ്ങൾ നൽകിയിട്ടില്ല എന്ന യുഡിഎഫ് അംഗങ്ങളുടെ ആരോപണം എൽഡിഎഫ് തള്ളി. കേരളത്തിന്‍റെ നിര്‍ദ്ദേശങ്ങളിൽ ചര്‍ച്ച തുടരുകയാണെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അറിയിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.
