കേരള കോണ്‍ഗ്രസ് അംഗമായ ജില്‍സ് പെരിയപുറം യുഡിഎഫ് പാളത്തിലെത്തിയാല്‍ 13 സീറ്റുകളുമായി ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. നേരത്തെ അഞ്ചാം ഡിവിഷനിലെ എല്‍ഡിഎഫ് അംഗം മിനി സോജന്‍ രാജിവെച്ചിരുന്നു. 

കോട്ടയം: പിറവം നഗരസഭ ഭരണം പിടിക്കാന്‍ തന്ത്രങ്ങളുമായി യുഡിഎഫ്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നഗരസഭ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറത്തെ ഒപ്പം കൂട്ടാനാണ് യുഡിഎഫ് ശ്രമം. ജില്‍സ് യുഡിഎഫിലെത്തിയാല്‍ നഗരസഭ ഭരണം തുലാസിലാവും. എന്നാല്‍ തല്‍ക്കാലം സ്വതന്ത്രനായി തുടരാനാണ് ജില്‍സിന്റെ തീരുമാനം.

പിറവം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം നഗരസഭ ഭരണത്തെയും ബാധിക്കും. പിറവം നഗരസഭയില്‍ എല്‍ഡിഎഫിന് 14 ഉം യുഡിഎഫിന് 12 സീറ്റുമാണുള്ളത്. കേരള കോണ്‍ഗ്രസ് അംഗമായ ജില്‍സ് പെരിയപുറം യുഡിഎഫ് പാളത്തിലെത്തിയാല്‍ 13 സീറ്റുകളുമായി ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. നേരത്തെ അഞ്ചാം ഡിവിഷനിലെ എല്‍ഡിഎഫ് അംഗം മിനി സോജന്‍ രാജിവെച്ചിരുന്നു. ഇവിടെ നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പും നിര്‍ണായകമാവും. സാഹചര്യം മുന്നില്‍ കണ്ട് പിറവത്തെ യുഡിഎഫ് നേതൃത്വം ജില്‍സനുമായി ചര്‍ച്ച നടത്തി

ജില്‍സിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം പിറവം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് ജില്‍സനെ വീട്ടിലെത്തി പിന്തുണ പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് ജില്‍സ് പെരിയപ്പുറം. തുടര്‍ച്ചയായ 10 വര്‍ഷത്തെ യുഡിഎഫ് ഭരണം അവാനിപ്പിച്ചാണ് എല്‍ഡിഎഫ് ഇത്തവണ പിറവം നഗരസഭ പിടിച്ചെടുത്തത്.