വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കേരളത്തിലെ യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്ന് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.  സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പലിശ ഒരു ഭാരമാകുന്ന സാഹചര്യത്തിൽ, ഈ പദ്ധതി എങ്ങനെ സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്ന് പൊതുജനം പറയുന്നു. 

കേരളത്തിലെ ചെറുപ്പക്കാർക്ക് പുതിയൊരു സംരംഭം തുടങ്ങാൻ ഇഷ്ടം പോലെ ആശയങ്ങളുണ്ട്. എന്നാൽ അത് തുടങ്ങാൻ പ്രശ്നമാകുന്നത് പണമാണ്. ലോണിനായി ആലോചിക്കുമ്പോഴും തിരിച്ചടക്കേണ്ട പലിശ തുകയാണ് പലർക്കും ആശങ്കയുണ്ടാക്കുന്നത്. കേരളം പോലുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്ത് സംരംഭകത്വം തുടങ്ങാൻ ആലോചിക്കുന്ന സാധാരണക്കാർക്ക് മുന്നിൽ ഉയരുന്ന വെല്ലുവിളിയും ഇത് തന്നെയാണ്. ഇതിനെ മറികടക്കാൻ കേരളത്തിലെ യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാഹുൽ ​ഗാന്ധി. ഇത്തരമൊരു പദ്ധതി നിലവിൽ വന്നാൽ യുവാക്കൾക്ക് അത് വളരെയധികം ഉപകാരപ്പെടുമെന്നും കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് അത് സഹായമാകുമെന്നുമാണ് പൊതുജനം അഭിപ്രായപ്പെടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player

ബാങ്കുകൾ മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്നെല്ലാം സ്വന്തം നിലയ്ക്ക് ലോൺ എടുക്കുമ്പോൾ നൽകേണ്ടി വരുന്ന ഭീമമായ പലിശ തന്നെയാണ് പലരുടെയും സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നതെന്നാണ് ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പുതിയ സംരംഭങ്ങൾ സൃഷ്ടിക്കപ്പെടുന്നതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഇത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടി മുതൽക്കൂട്ടാകും. അതിന് ഇത്തരം സഹായ പദ്ധതികൾ ആവശ്യവുമാണെന്നാണ് ഭൂരിഭാ​ഗ അഭിപ്രായം.ഒരു സംരംഭം സ്വന്തമായി ആരംഭിക്കണമെന്ന് ഭൂരിഭാ​ഗം പേരിലും ആ​ഗ്രഹമുണ്ട്. അതിന് ഇത്തരം പദ്ധതികൾ പ്രാബല്യത്തിൽ വന്നാൽ വലിയൊരു സഹായമാകുന്നുമെന്ന് തന്നെ പ്രതീക്ഷിക്കാം.