സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. 

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ (Silver line project) നിലപാട് കടുപ്പിച്ച് യുഡിഎഫ്(UDF). ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ (VD Satheesan) നിര്‍വഹിക്കും. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നിലപാടിനൊപ്പം നില്‍ക്കാത്ത ശശി തരൂരിന്റെ അഭിപ്രായപ്രകടനം വിവാദമായതിനിടെയാണ് സമരം.

YouTube video player