Asianet News MalayalamAsianet News Malayalam

കോടതി വിധിക്ക് ശേഷം ആദ്യമായി ശിവൻകുട്ടി സഭയിൽ, രാജി ആവശ്യവുമായി പ്രതിഷേധിച്ച് പ്രതിപക്ഷം

ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയാൻ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി. ചോദ്യോത്തരവേള തടസപ്പെടുത്തി.

udf protest against v sivankutty in niyamasabha
Author
Thiruvananthapuram, First Published Aug 2, 2021, 1:28 PM IST

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധി വന്നശേഷം ഇന്ന് ആദ്യമായാണ് മന്ത്രി ശിവൻകുട്ടി നിയമസഭയിലെത്തിയത്. ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയാൻ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി. ചോദ്യോത്തരവേള തടസപ്പെടുത്തി.

മന്ത്രിയുടെ മറുപടി പ്രസംഗവും പ്രതിപക്ഷം പലതവണ തടസപ്പെടുത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ സമരങ്ങൾ സംഘ‍ർഷത്തിൽ കലാശിച്ചു. മറ്റന്നാൾ 140 മണ്ഡലങ്ങളിലും മന്ത്രിയുടെ രാജിക്കായി യുഡിഎഫ് സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭക്ക് മുന്നിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും മഹിളാമോർച്ചയും നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കാലാശിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

Follow Us:
Download App:
  • android
  • ios