തിരുവനന്തപുരം: ഖുര്‍ആൻ പേര് പറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ച് വിടാൻ ആസൂത്രിത നീക്കം നടക്കുന്നു എന്ന് വിലയിരുത്തി യുഡിഎഫ്. വര്‍ഗ്ഗീയ പ്രചാരണങ്ങളിൽ വീഴരുതെന്നും സ്വര്‍ണക്കടത്ത് കേസ് ഉന്നയിച്ച് തന്നെ പ്രക്ഷോഭം ശക്തമാക്കാനും യുഡിഎഫ് നേതൃത്വം തീരുമാനമെടുത്തു. 

മന്ത്രി കെടി ജലീലിനെതിരായി ഉയര്‍ന്ന ആരോപണങ്ങളെ മത ഗ്രന്ധത്തിന്‍റെ പേര് പറഞ്ഞ് പ്രതിരോധിക്കാനുള്ള സിപിഎം നീക്കത്തിനെതിരെയാണ് ജാഗ്രതയോടെ നീങ്ങാൻ യുഡിഎഫ് തീരുമാനിച്ചത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും മുസ്ലീം ലീഗ് നേതാക്കളും ചർച്ചയും നടത്തി