തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് സെക്രട്ടേറിയറ്റിലും ജില്ലാകേന്ദ്രങ്ങളിലും രാപകൽ സമരം നടത്തും. സെക്രട്ടേറിയറ്റിൽ  ഉമ്മൻ ചാണ്ടിയും എറണാകുളത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സമരം ഉദ്ഘാടനം ചെയ്യും.

പിഎസ്‍സിയുടെ വിശ്വാസ്യത തകർത്തെന്നും പ്രളയ പുനരധിവാസം പരാജയമാണെന്നും ആരോപിച്ചാണ് യുഡിഎഫിന്റെ സമരം.