Asianet News MalayalamAsianet News Malayalam

കാഫിര്‍ സ്ക്രീൻഷോട്ട്, ഹേമ കമ്മിറ്റി വിഷയങ്ങളിൽ യുഡിഫ് പ്രതിഷേധ സംഗമം നാളെ തലസ്ഥാനത്ത്

ണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച്  തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ്  പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് അറിയിച്ചു

UDF to protest in front of secretariat on controversies including Kafir screenshot and Hema committee report
Author
First Published Sep 1, 2024, 12:42 PM IST | Last Updated Sep 1, 2024, 12:42 PM IST

തിരുവനന്തപുരം: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാക്കളും  പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്നെന്ന് ആരോപിച്ച് നാളെ യുഡിഎഫ് പ്രതിഷേധം. പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച്  തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ്  പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രാവിലെ പത്ത് മണിക്ക് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് പുറമെ  കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി, യുഡിഎഫ് നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല,പി.ജെ.ജോസഫ്, സി.പി.ജോണ്‍, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, ഷിബു ബേബി ജോണ്‍, ജി.ദേവരാജന്‍, രാജന്‍ ബാബു തുടങ്ങിയവരും പ്രതിഷേധ സംഗമത്തിൽ സംസാരിക്കുമെന്ന് യുഡിഎഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാർട്ടിയിലെ തന്‍റെ അവസരങ്ങൾ നിഷേധിക്കുന്നുവെന്ന പരാതിയുമായി എഐസിസി അംഗം സിമി റോസ്ബെൽ ജോൺ രംഗത്തെത്തി. കെപിസിസി പ്രസിഡന്‍റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല എന്നാണ് ആരോപണം. അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നും സിമി മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios