Asianet News MalayalamAsianet News Malayalam

പ്രിയവര്‍ഗ്ഗിസിനെതിരെ യുജിസി:'8 വർഷത്തെ അദ്ധ്യാപനപരിചയം ഇല്ല,ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാൻ കഴിയില്ല'

ഹൈക്കോടതിയിൽ യു.ജി.സി  സത്യവാങ്ങ്മൂലം നൽകി.പ്രിയാ വർഗ്ഗീസിന്‍റെ കണ്ണൂർ സർവകലാശാലയിലെ നിയമനത്തിനുള്ള സ്റ്റേ ഒക്ടോബർ 20 വരെ  നീട്ടി.

UGC against Priyavargis: 'No teaching experience of 8 years, research period cannot be considered as teaching experience'
Author
First Published Sep 30, 2022, 2:45 PM IST

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ  ഭാര്യ പ്രിയ വർഗീസിന്‍റെ  നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.ഒക്ടോബർ 20 വരെയാണ് സ്റ്റേ നീട്ടിയത്  അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക്നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്ക് കാരനായ ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകൻ ഡോ: ജോസഫ് സ്കറിയ നൽകിയ  ഹർജിലാണ് നടപടി, പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള നിശ്ചിത അധ്യാപന പരി ചയമില്ലെന്നും, ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യൂ ജി സി സത്യവാഗ്മൂലം നൽകി.യൂ ജി സി ക്കു വേണ്ടി ഡൽഹിയിലെ യൂജിസി എഡ്യൂക്കേഷൻ ഓഫീസറാണ് സത്യവാഗ്മൂലം നൽകിയത്.

സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടുള്ളു വെന്നും സത്യവാഗ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. സർവ്വകലാശാല ചട്ടങ്ങളും  സർക്കാർ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗമാണ്.ഗവേഷണകാലവും,സ്റ്റുഡന്റസ് സർവീസ് ഡയറ ക്റ്റർ കാലയളവും ഒഴിവായാൽ,ഏട്ടു വർഷത്തെ അധ്യാപന പരിചയത്തിന് പകരം ഹർജ്ജിയിൽ പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ള  മൂന്നര വർഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയവർഗീസിനുള്ളത്. എതിർ സത്യവാഗ്മൂലം നൽകാൻ പ്രിയവർ ഗീസിന് കോടതി സമയം അനുവദിച്ചു. നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് ഒക്ടോബർ 20 വരെ  ദീർഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഗവർണർ, സർവ്വകലാശാല,പ്രിയ വർഗീസ്, ഹർജിക്കാരൻ എന്നിവർക്കുവേണ്ടി സീനിയർ അഭിഭാഷകരും  യുജിസി വേണ്ടി  സ്റ്റാൻഡിംഗ് കൗൺസലും കോടതിയിൽ ഹാജരായി

'പ്രിയ വര്‍ഗ്ഗീസിനെ ഒഴിവാക്കണം, റാങ്ക് പട്ടിക പുനക്രമീകരിക്കണം'; ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയിൽ 

Follow Us:
Download App:
  • android
  • ios