കാസ‌‌ർകോട്: ജമ്മു കശ്മീരിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാമ്പത്തിക, കാർഷിക മേഖലകളിലടക്കം എല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ പരാജയമാണെന്നും ഇതിനെതിരായ ജനരോഷം മറച്ച് വയ്ക്കാൻ വേണ്ടിയാണ് ഇപ്പോൾ കശ്മീർ വിഭജനം നടത്തിയിരിക്കുന്നതെന്നും കോടിയേരി ആരോപിക്കുന്നു.

കശ്മീർ വിഷയത്തിൽ  കോൺഗ്രസ് ബിജെപി അനുകൂല നിലപാടെടുക്കുക്കയാണെന്നും കോൺഗ്രസ് നെഹ്റുവിനെ മറന്നുവെന്നും കോടിയേരി ആരോപിക്കുന്നു.