കേസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്

കൊച്ചി: തൃശ്ശൂർ കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ചെയർമാൻ സ്ഥാനത്തേക്ക് ആകെ എത്രവോട്ട് പോൾ ചെയ്തു എന്നതിൽ വ്യക്തതയില്ലാതെ കേസിൽ ഉത്തരവിറക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.


എസ്എഫ് ഐ സ്ഥാനാർത്ഥി ചെയർമാനായി ചുമതലയേൽക്കുന്നത് തടയാൻ നേരത്തെ വിസമ്മതിച്ച കോടതി ചുമതല താൽക്കാലികവും അന്തിമ വിധിയ്ക്ക് വിധേയവുമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെണ്ണിയപ്പോൾ ആദ്യം ഒരു വോട്ടിന് തന്നെയാണ് വിജയിയായി പ്രഖ്യാപിച്ചത്. എന്നാൽ റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐയെ വിജയിയാക്കിയെന്നും റീ കൗണ്ടിംഗിൽ മാനേജറുടെ ഇടപെടൽ ഉണ്ടായതെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

കേരളവര്‍മയിലെ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ ഇടക്കാല ഉത്തരവില്ല,ചെയർമാൻ ചുമതലയേറ്റാലും അന്തിമവിധിക്ക് വിധേയം

കേരളവർമ കോളേജിലെ തെരഞ്ഞെടുപ്പ്: കെ എസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News