Asianet News MalayalamAsianet News Malayalam

ഉരുൾപ്പൊട്ടൽ ബാധിച്ചവരുടെ ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ തീ‍‍ര്‍പ്പാക്കി പണം നൽകണം; കേന്ദ്രനി‍ര്‍ദ്ദേശം

ഇതനുസരിച്ച് കമ്പനികൾ ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവ് വരുത്തി 

union Govt Asks LIC Other Insurance PSUs To Expedite Claim Settlements To Support Victims of Wayanad Landslides
Author
First Published Aug 3, 2024, 5:04 PM IST | Last Updated Aug 3, 2024, 7:01 PM IST

കൽപ്പറ്റ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഉരുൾപ്പൊട്ടൽ ബാധിച്ചവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്ന് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നിർദേശം നൽകി. എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കം കമ്പനികൾക്കാണ് നിർദ്ദേശം. 

ഇതനുസരിച്ച് കമ്പനികൾ ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവ് വരുത്തി. എത്രയും വേഗത്തിൽ പോളിസി ഉടമകളെ ബന്ധപ്പെടുവാൻ ഇൻഷുറൻസ് കമ്പനികൾ നടപടികൾ ആരംഭിച്ചു. പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും, എസ് എംഎസിലൂടെയും കമ്പനി വെബ്സൈറ്റുകളിലൂടെയും വിവരങ്ങൾ നൽകിത്തുടങ്ങി. ക്ലെയിമുകൾ തീർപ്പാക്കി കമ്പനികൾ വേഗത്തിൽ പണം നൽകുന്നുവെന്നത് ഉറപ്പുവരുത്താൻ ജനറൽ ഇൻഷുറൻസ് കൗൺസിലിനെയും നിയോഗിച്ചിട്ടുണ്ട്.   

ചോർച്ച കണ്ടെത്തിയ പുതിയ പാർലമെന്റിൽ സുരക്ഷ ഉറപ്പാക്കണം, സർവ്വകക്ഷി യോഗം വിളിക്കണം, കടുപ്പിച്ച് പ്രതിപക്ഷം

 


 

Latest Videos
Follow Us:
Download App:
  • android
  • ios