എച്ച്എൽഎൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. കേന്ദ്രസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. 

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. എച്ച്എൽഎൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. കേന്ദ്രസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. നേരത്തെ സന്ദർശിച്ച കേന്ദ്രസംഘം കൊവിഡ് വാക്സീന്‍ എടുത്തവരിലെ രോഗബാധ പ്രത്യേകം കണക്കെടുക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona