Asianet News MalayalamAsianet News Malayalam

'കേന്ദ്രമന്ത്രി ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തി, പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് ഇതിലൂടെ നൽകിയത്': മുഖ്യമന്ത്രി

ക്ഷേമപെൻഷൻ അനർഹർക്കാണ് നൽകുന്നതെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ. പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് ഇതിലൂടെ മന്ത്രി നൽകുന്നതെന്നും പിണറായി പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Union minister blames welfare pension hints at abolition of pension Chief Minister pinarayi vijayan fvv
Author
First Published Sep 30, 2023, 5:34 PM IST

തിരുവല്ല: ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനകാര്യമന്ത്രി ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. ക്ഷേമപെൻഷൻ അനർഹർക്കാണ് നൽകുന്നതെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ. പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് ഇതിലൂടെ മന്ത്രി നൽകുന്നതെന്നും പിണറായി പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനവും കേന്ദ്രവും സംയുക്തമായി നടപ്പിലാക്കേണ്ട പദ്ധതികളിൽ കേന്ദ്രത്തിന്റെ വിഹിതം വെട്ടി കുറയ്ക്കുകയാണ്. അതിന്റെ ഫലം സ്വാഭാവികമായി സംസ്ഥാന വിഹിതം വർദ്ധിക്കുന്നു എന്നതാണ്. വരുമാനം ഏറ്റവും കൂടുതൽ കേന്ദ്രത്തിനാണ് ലഭിക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ ചിലവ് വരുന്നത് സംസ്ഥാനങ്ങൾക്കുമാണ്. കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിനു നഷ്ടമായി; പിടിച്ചെടുത്ത് എൽഡിഎഫ്

ജനസദസ്സ് ഒരു പക്ഷത്തിൻ്റെ മാത്രമല്ല, എല്ലാവരുടെയും ആണ്. ഓരോ മണ്ഡലത്തിലും അവിടെ ഉള്ള എംഎൽഎമാർ ആണ് നടത്തേണ്ടത്. യുഡിഎഫ് ബഹിഷ്കരിക്കുന്നത് നാടിന്റെ പുരോഗതിയെയാണ്. നാടിൻ്റെ പുരോഗതിക്ക് വേണ്ട എല്ലാം യുഡിഎഫ് ബഹിഷ്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios