Asianet News MalayalamAsianet News Malayalam

കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ: മികച്ച നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രമന്ത്രി

അഞ്ച് പാക്കേജുകളിലായി 74 മേൽപ്പാലങ്ങളും 94 അടിപ്പാതകളും പദ്ധതിയിൽ  ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി

Union Minister Nitin Gadkari Kozhikode Palakkad greenfield kgn
Author
First Published Mar 28, 2023, 2:09 PM IST

ദില്ലി: കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേക്ക് വേണ്ടിയുള്ള  സ്ഥലമെടുപ്പിൽ  ഭൂമി നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. 2013 പുനരധിവാസ ആക്ട്  പ്രകാരം മികച്ചതും സുതാര്യവുമായ നഷ്ടപരിഹാരവും സാമ്പത്തിക സഹായവും അനുവദിക്കുമെന്ന് ഡോ എംപി അബ്ദുസ്സമദ് സമദാനി എം പിയെ അറിയിച്ചു.

ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തെ തുടർന്ന് ഭൂമി നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം അനുവദിക്കുന്നതും ആവശ്യമായ മേൽപ്പാലങ്ങളും അടിപ്പാതകളും ഏർപ്പെടുത്തുന്നതും സംബന്ധിച്ചായിരുന്നു പാർലമെന്റിൽ ചോദ്യം ഉന്നയിച്ചത്. രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  അഞ്ച് പാക്കേജുകളിലായി 74 മേൽപ്പാലങ്ങളും 94 അടിപ്പാതകളും പദ്ധതിയിൽ  ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥലമെടുപ്പ് 3എ, 3ഡി, 3ജി നോട്ടീസുകൾ നൽകി വിവിധ ഘട്ടങ്ങളിലാണെന്നും  കേന്ദ്രമന്ത്രി അറിയിച്ചു.

Follow Us:
Download App:
  • android
  • ios