പതിവ് വാർഷിക അറ്റകുറ്റപണിക്കായേ ഫണ്ട് ഉള്ളൂവെന്നും പ്രളയ പുനർനിർമ്മാണത്തിനായി ഫണ്ടില്ലെന്നും നിതിൻ ഗഡ്കരി സഭയിൽ വ്യക്തമാക്കി.

ദില്ലി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകൾ പുനർനിർമ്മിക്കാൻ പ്രത്യേക ഫണ്ടില്ലെന്ന് കേന്ദ്രം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. പതിവ് വാർഷിക അറ്റകുറ്റപണിക്കായേ ഫണ്ട് ഉള്ളൂവെന്നും പ്രളയ പുനർനിർമ്മാണത്തിനായി ഫണ്ടില്ലെന്നും നിതിൻ ഗഡ്കരി സഭയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred