തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനെയും,നിസാമിനെയും സെൻട്രൽ ജയിലിലേയ്ക്ക് മാറ്റണമെന്ന ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. 

ജില്ലാ ജയിലിനുള്ളിൽ പകര്‍ച്ചവ്യാധി സാധ്യതയും ,വധ ഭീഷണിയുമുണ്ടെന്നാണ് എസ്എഫ്ഐ മുൻ നേതാക്കളുടെ ആരോപണം.എന്നാൽ ജയിലിനുള്ളിൽ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളോ മാരകവ്യാധികളോ ഇല്ലെന്ന് കാണിച്ച് ജയിൽ സൂപ്രണ്ട് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.