തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്‍സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. അവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി തിങ്കളാഴ്ച മുതൽ കോളേജ് തുറക്കാനാണ് തീരുമാനം. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് കരുതൽ ഉറപ്പ് വരുത്താനും ധാരണയായിട്ടുണ്ട്. 

യൂണിവേഴ്‍സിറ്റി കോളേജിലെ പുതിയ പ്രിൻസിപ്പാളിനെയും നിയമിച്ചു. തൃശ്ശൂര്‍ ഗവണമെന്‍റ് കോളേജ് പ്രിൻസിപ്പാളായ സി സി ബാബുവിനെയാണ് പുതിയ പ്രിൻസിപ്പാളായി നിയമിച്ചത്.