Asianet News MalayalamAsianet News Malayalam

യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം

ഇന്നലെ മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

university college Student made suicide attempt
Author
University College Thiruvananthapuram, First Published May 3, 2019, 10:22 AM IST

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥിനിയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പെൺകുട്ടിയെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടയിലാണ് ഇന്ന് രാവിലെ കോളേജ് ക്യംപസിനകത്ത് രക്തം വാർന്നു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം ആലംകോട് സ്വദേശിനിയാണ് പെൺകുട്ടി.

Follow Us:
Download App:
  • android
  • ios