Asianet News MalayalamAsianet News Malayalam

മെയ് 11 മുതല്‍ സര്‍വ്വകലാശാല പരീക്ഷകള്‍; ഒരാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണം

ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണം. കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഹോംവാലേഷ്വന്‍ ഏപ്രില്‍ 20 ന് തുടങ്ങാം.

university exams will start on may 11
Author
Trivandrum, First Published Apr 18, 2020, 6:17 PM IST

തിരുവനന്തപുരം: സര്‍വ്വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് സാധ്യത തേടാന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണം. കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഹോംവാല്യുവേഷന്‍ ഏപ്രില്‍ 20 ന് തുടങ്ങാം. ഓൺലൈന്‍ ക്ലാസുകള്‍ തുടങ്ങാനും നിർദേശം നല്‍കി. പരീക്ഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ നിർദേശം നൽകണം. പരീക്ഷ നടത്തിപ്പിൽ ആരോഗ്യ വകുപ്പ് മാനദണ്ഡം പാലിക്കണം.

അതേസമയം പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്. ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാലാണ് സമിതി ചെയര്‍മാന്‍. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് അംഗങ്ങള്‍. 

 

Follow Us:
Download App:
  • android
  • ios