കൊല്ലം: പുനലൂരിൽ ദിവസങ്ങൾ പ്രായമായ കുഞ്ഞിനെ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുനലൂർ വിളക്കുടി സ്നേഹതീരത്തിന് മുന്നിലെ വീടിന് മുന്നിലാണ് ദിവസങ്ങള്‍ പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്നലെ അർധരാത്രിയാണ് കുട്ടിയെ ഉപേക്ഷിച്ചത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കുന്നിക്കോട് പൊലീസ് കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് ആരോഗ്യവതിയാണെന്ന് പൊലീസും ഡോക്ടർമാരും അറിയിച്ചു. തുടർനടപടികൾ പൂർത്തിയാക്കി കുഞ്ഞിനെ ഉടൻ ശിശുക്ഷേമസമിതിക്ക് കൈമാറും.