മരണകാരണം എന്താണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടില്ല. അതിനാല്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയക്കും. 

ഉന്നാവോ: ഉന്നാവോയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി. മരണകാരണം എന്താണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടില്ല. അതിനാല്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയക്കും. 

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരതരമായി തന്നെ തുടരുകയാണെന്നും എച്ച് സി ആവസ്തി പറഞ്ഞു. മൂന്ന് പെണ്‍കുട്ടികളുടെയും ശരീരത്തില്‍ വിഷാംശം ഉള്ളതായാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യകത്മാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കന്നുകാലികള്‍ക്ക് പുല്ലിനായി പോയ പെണ്‍കുട്ടികളില്‍ രണ്ട് പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു