Asianet News MalayalamAsianet News Malayalam

ഭാര്യയുടെ ആത്മഹത്യ: നടൻ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ, അമ്മയേയും പ്രതി ചേർത്തതായി പൊലീസ്

ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ്  പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

Unni Rajan P Dev Arrested by police
Author
Kochi, First Published May 25, 2021, 2:53 PM IST

കൊച്ചി: ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ നടൻ ഉണ്ണി രാജൻ പി.ദേവ്  അറസ്റ്റിൽ.  നെടുമങ്ങാട് ഡ‍ിവൈഎസ്പിയുടെ നേതൃത്വത്തിൽ അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ വെച്ചാണ് ഉണ്ണി രാജൻ പി.ദേവിനെ രാവിലെ കസ്റ്റഡിയിലടുത്തത്. ഭാര്യ പ്രയങ്ക കഴിഞ്ഞ ആഴ്ച തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ വെച്ചാണ് ആത്മഹത്യ ചെയ്തത്. 

ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ്  പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പ്രതി ഭാര്യയുമായി ഒരുമിച്ച് താമസിച്ചിരുന്ന കാക്കനാട് ഫ്ലാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തി. 

ഉണ്ണിയുടെ അമ്മയും അന്തരിച്ച നടൻ രാജൻ പി ദേവിൻ്റെ ഭാര്യയുമായ ശാന്തയേയും കേസിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. എന്നാൽ കൊവിഡ് പൊസീറ്റീവായി ക്വാറൻ്റൈനിൽ കഴിയുന്ന ഇവരെ ഇതുവരെ പൊലീസിന് കസ്റ്റഡിയിലെടുക്കാനായിട്ടില്ല. ഉണ്ണിയും കൊവിഡ് പൊസീറ്റിവായിരുന്നുവെന്നും ക്വാറൻ്റൈൻ കഴിഞ്ഞ് നെഗറ്റീവാകാൻ കാത്തിരുന്നതിനാലാണ് കസ്റ്റഡിയിലെടുക്കുന്നത് നീണ്ടു പോയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios