അരുണ്‍ കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ, ബി.സന്ധ്യ എന്നിവരുടെ പേരുകളാണ് പ്രഥമ പരിഗണനയിലുളളത്. കേന്ദ്രസർവ്വീസിലുള്ള അരുണ്‍ കുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങിവരുന്ന കാര്യത്തിൽ ഇതേ വരെ തീരുമാനം അറിയിച്ചട്ടില്ല. 

തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു പി എസ്.സി യോഗം ഇന്നു ചേരും. സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി ചീഫ് സെക്രട്ടറി, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരും ദില്ലയിലെ യോഗത്തിൽ പങ്കെടുക്കും. 

സംസ്ഥാനം സമർപ്പിച്ച 12 പേരുടെ പട്ടികയിൽ നിന്നും മൂന്നു പേരെയാണ് യുപിഎസ്.സി യോഗം തെരഞ്ഞെടുക്കുന്നത്. ഇതിൽ നിന്നും ഒരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയാക്കാം. അരുണ്‍ കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ, ബി.സന്ധ്യ എന്നിവരുടെ പേരുകളാണ് പ്രഥമ പരിഗണനയിലുളളത്. കേന്ദ്രസർവ്വീസിലുള്ള അരുണ്‍ കുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങിവരുന്ന കാര്യത്തിൽ ഇതേ വരെ തീരുമാനം അറിയിച്ചട്ടില്ല. പരിഗണനയിലുള്ള ഓരോ ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാകും യുപിഎസ്.സി യോഗം അന്തിമ തീരുമാനം എടുക്കുക. കേരള പൊലീസിലെ 11 എസ്പിമാർക്ക് ലഭിക്കേണ്ട ഐപിഎസും കമ്മിറ്റി പരിശോധിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona