Asianet News MalayalamAsianet News Malayalam

ഉത്ര കേസ്: 2018 ൽ വിവാഹം, 2020 ൽ കൊലപാതകം, 2021 ൽ പ്രതിക്ക് ശിക്ഷ: നാൾവഴി ഇങ്ങനെ

ഉത്രയെ 2020 ൽ സൂരജ് കൊലപ്പെടുത്തുകയായിരുന്നു. 2021 ൽ പ്രതി ശിക്ഷിക്കപ്പെടുമ്പോൾ, കേസിലെ സുപ്രധാന തീയതികളും അന്നത്തെ സംഭവങ്ങളും ഇങ്ങനെയാണ്

Uthra Case timeline from marriage to murder police investigation and court verdict
Author
Kollam, First Published Oct 11, 2021, 1:04 PM IST

കൊല്ലം: രാജ്യത്ത കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്ര കേസ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിങിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്രക്കേസുണ്ട്. 2018 ൽ വിവാഹം കഴിച്ച ഉത്രയെ 2020 ൽ സൂരജ് കൊലപ്പെടുത്തുകയായിരുന്നു. 2021 ൽ പ്രതി ശിക്ഷിക്കപ്പെടുമ്പോൾ, കേസിലെ സുപ്രധാന തീയതികളും അന്നത്തെ സംഭവങ്ങളും ഇങ്ങനെയാണ്

ഉത്ര കേസ് നാൾവഴി

2018 മാർച്ച് 25: ഉത്രയുടേയും സൂരജിന്റെയും വിവാഹം

2020 മാർച്ച് 2: ഉത്രക്ക് ആദ്യം പാമ്പുകടി ഏൽക്കുന്നു, തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു

2020 ഏപ്രിൽ 22: തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ നിന്ന് ഉത്ര അഞ്ചൽ ഏറാത്തുള്ള വീട്ടിലേക്ക്

2020 ഏപ്രിൽ 22 നും 2020 മെയ് 7 നും ഇടയിൽ സൂരജ് ഇടയ്ക്കിടെ ഇവിടം സന്ദർശിക്കുന്നു

2020 മെയ് 6: അവസാനം സൂരജ് വീട്ടിലെത്തിയ ദിവസം

2020 മെയ് 7: കിടപ്പുമുറിയിൽ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തി

ഉത്ര കേസ്: വാദി ഭാഗവും പ്രതിഭാഗവും ഉന്നയിച്ച വാദങ്ങൾ; കോടതിമുറിയിൽ നടന്ന വാക്പോര് ഇങ്ങനെ

2020 മെയ് 7: ഉത്രയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തി

2020 മെയ് 7: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

2020 മെയ് 12: പൊലീസ് നടപടി ശക്തമാക്കണമെന്ന ആവശ്യവുമായി ഉത്രയുടെ കുടുംബം

2020 മെയ് 19: ഉത്രയുടെ അച്ഛനും അമ്മയും റൂറൽ എസ്പി ഹരിശങ്കറിന് പരാതി നൽകുന്നു. 

2020 മെയ് 20: ഡിവൈഎസ്പി പി. അശോകന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുന്നു

2020 മെയ് 24: സൂരജടക്കം നാല് പേരെ കസ്റ്റഡിയിലെടുക്കുന്നു, സൂരജിനെ പിന്നീട് അറസ്റ്റ് ചെയ്യുന്നു

2020 ഓഗസ്റ്റ് 22: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലാകുന്നു

2020 ഒക്ടോബർ 7: ഉത്ര കേസിൽ വിചാരണ തുടങ്ങുന്നു

2021 ഒക്ടോബർ 11: ഉത്ര കേസിൽ സെഷൻസ് കോടതി വിധി.
 

Follow Us:
Download App:
  • android
  • ios