കെ റെയിൽ പദ്ധതി എതിർക്കാനാണ് യുഡിഎഫി തീരുമാനെന്നും വി ഡി സതീശൻ. സിൽവർ ലൈൻ പദ്ധതി അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് വി ഡി സതീശൻ വിമര്‍ശിച്ചു.

തിരുവനന്തപുരം: കൊവിഡ് നഷ്ടപരിഹാരം കൂട്ടണമെന്ന് യുഡിഎഫ് (udf). കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 50000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് കുറവാണെന്നും 10 ലക്ഷം രൂപ കൊടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (v d satheesan) പറഞ്ഞു. കൊവിഡ് മൂലം മരിച്ചവരുടെ മുഴുവൻ കണക്കും പുറത്ത് വിടണം. ഇല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

കെ റെയിൽ പദ്ധതി എതിർക്കാനാണ് യുഡിഎഫി തീരുമാനെന്നും വി ഡി സതീശൻ അറിയിച്ചു. സിൽവർ ലൈൻ പദ്ധതി അപ്രായോഗികവും അശാസ്ത്രീയവുമാണ്. വലിയ ഭൂമി ഏറ്റെടുക്കേണ്ടി വരും. കേന്ദ്രാനുമതി നേടാതെ സാമൂഹിക ആഘാത പഠനം നടത്താതെ എങ്ങനെയാണ് ഭൂമി ഏറ്റെടുക്കാൻ കഴിയുകയെന്ന് സതീശൻ ചോദിച്ചു.