പറവൂർ മണ്ഡലത്തിൽ എൽഡിഎഫിൻ്റെ ബൂത്ത് കമ്മിറ്റി സെക്രട്ടറി സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നവരുടെ യോഗം വിളിച്ച് ചേർക്കാനുള്ള നീക്കത്തിനെതിരെയാണ് പരാതി.

കൊച്ചി: എൽഡിഎഫിൻ്റെ ബൂത്ത് കമ്മിറ്റി സെക്രട്ടറിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വി ഡി സതീശൻ എംഎൽഎ. പറവൂർ മണ്ഡലത്തിൽ എൽഡിഎഫിൻ്റെ ബൂത്ത് കമ്മിറ്റി സെക്രട്ടറി സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നവരുടെ യോഗം വിളിച്ച് ചേർക്കാനുള്ള നീക്കത്തിനെതിരെയാണ് പരാതി. സംസ്ഥാനത്തൊട്ടാകെ ഇതാണ് സ്ഥിതിയെന്ന് വി ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. യോഗത്തിന്‍റെ ക്ഷണക്കത്ത് ഉള്‍പ്പെടുത്തിയാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Add Asianetnews as a Preferred SourcegooglePreferred

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇത് എന്റെ നിയോജക മണ്ഡലത്തിലെ എൽ ഡി എഫിന്റെ ബൂത്ത് കമ്മറ്റി സെക്രട്ടറി സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നവരുടെ യോഗം വിളിച്ചു കൂട്ടിയിരിക്കുന്നതിന്റെ ക്ഷണക്കത്താണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ഈ നടപടി. സംസ്ഥാനത്ത് ഒട്ടാകെ ഇതാണ് പരിപാടി. ഇവരുടെ വീട്ടിൽ നിന്നെടുത്ത് പെൻഷൻ കൊടുത്തത് പോലെയാണ്. പാവങ്ങളെ കബളിപ്പിക്കുകയാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.