എന്നാല്‍ ദത്ത് നപടി നിയമപ്രകാരമെന്നും ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും നടപടിക്രമങ്ങള്‍ പാലിച്ചെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അന്തിമതീരുമാനം എടുക്കേണ്ടത് കോടതിയെന്നും വീണ ജോര്‍ജ് പറഞ്ഞു.  

തിരുവനന്തപുരം: അനുപമയുടെ (anupama s chandran) കുട്ടിയെ കാണാതായ സംഭവത്തില്‍ ശിശുക്ഷേമ സമിതിയെയും സിഡബ്ല്യുസിയെയും മന്ത്രി വീണാ ജോര്‍ജ് ( Veena George ) വെള്ളപൂശിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുഞ്ഞിനെ കിട്ടിയ ദിവസം അമ്മത്തൊട്ടില്‍ ഇല്ല. ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക്ക് ശിശുക്ഷേമ സമിതിയിലുണ്ട്. പാര്‍ട്ടി തന്നെ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും പൊലീസുമായി മാറി. ഇടതുപക്ഷത്തിന് പിന്തിരിപ്പന്‍ നയമെന്നും സതീശന്‍ പറഞ്ഞു.

എന്നാല്‍ ദത്ത് നപടി നിയമപ്രകാരമെന്നും ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും നടപടിക്രമങ്ങള്‍ പാലിച്ചെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അന്തിമതീരുമാനം എടുക്കേണ്ടത് കോടതിയെന്നും വീണാ ജോര്‍ജ് പറഞ്ഞു. എന്നാല്‍ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഷിജുഖാനെ വേട്ടയാടുകയാണ്. ശിശുക്ഷേമ സമിതി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഷിജുഖാനെതിരെ നടപടി എടുക്കാൻ പാർട്ടി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ വിശദീകരിച്ചു.