വി ഡി സതീശൻ കേരള രാഷ്ട്രീയത്തിൽ കോമാളിയായി മാറിയിരിക്കുന്നു. ചരിത്രം അറിയാത്തത് കൊണ്ടാണ് സതീശൻ ഐ എൻ എല്ലിനെ കുറ്റം പറയുന്നത്. അറക്കൽ ബീവിക്ക് അരസമ്മതം എന്ന് പറഞ്ഞതുപോലെയാണ് വെൽഫെയർ പാർട്ടിയുടെ കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്: ഐഎൻഎലിനെതിരെ വി ഡി സതീശൻ നടത്തിയത് തരംതാണ പ്രസ്താവനയെന്ന് അഹമ്മദ്‌ ദേവർകോവിൽ. വി ഡി സതീശൻ കേരള രാഷ്ട്രീയത്തിൽ കോമാളിയായി മാറിയിരിക്കുന്നു. ചരിത്രം അറിയാത്തത് കൊണ്ടാണ് സതീശൻ ഐ എൻ എല്ലിനെ കുറ്റം പറയുന്നത്. സ്ത്രീ പീഡകരെ കൊണ്ടുനടക്കുന്ന കോൺഗ്രസ്സാണ് ഐഎൻഎല്ലിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമം തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമാണെന്ന് മറ്റൊരു ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ വ്യക്തമാക്കി. എല്ലാ വിഭാഗങ്ങൾക്കും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്. അയ്യപ്പ സംഗമത്തിന് യോഗി ആദിത്യനാഥനെ ക്ഷണിച്ചതിൽ തെറ്റില്ല. യോഗയുടെ കത്ത് പരിപാടിയിൽ വായിച്ചത് പൊതുമര്യാദയുടെ ഭാഗം. ഫെഡറൽ സംവിധാനത്തിൽ എല്ലാ മുഖ്യമന്ത്രിമാരെയും പരിപാടികളിൽ ക്ഷണിക്കുന്നത് സ്വാഭാവികമാണെന്നും ഇതിൽ ഐ എൻ എൽ തെറ്റു കാണുന്നില്ലെന്നും അ​ദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടിയേ ഇടതുമുന്നണിയിൽ എടുക്കേണ്ടതില്ല. അറക്കൽ ബീവിക്ക് അരസമ്മതം എന്ന് പറഞ്ഞതുപോലെയാണ് വെൽഫെയർ പാർട്ടിയുടെ കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.