Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ നേതൃത്വത്തെ എതിർക്കാൻ എല്ലാവർക്കും അധികാരമുണ്ട്, എൻഎസ്എസ് വിമർശനത്തിൽ സതീശൻ

താനും സമുദായ സംഘടനകളെ വിമർശിച്ചിട്ടുണ്ട്. പരിതാപകരമായ തോൽവിയിൽ നിന്നും പാർട്ടിയെ ഉയർത്തി കൊണ്ടുവരുകയാണ് ദൗത്യം

V D Satheesan reacts on criticism by NSS
Author
First Published Jan 9, 2023, 1:30 PM IST

തിരുവനന്തപുരം : രാഷ്ട്രീയ നേതൃത്വത്തെ എതിർക്കാൻ എല്ലാവർക്കും അധികാരമുണ്ടെന്ന് വി ഡി സതീശൻ. സമുദായ സംഘടനകൾക്ക് രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാം. വിവാദങ്ങളെ ഏറ്റുപിടിക്കുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു സതീശൻ. താനും സമുദായ സംഘടനകളെ വിമർശിച്ചിട്ടുണ്ട്. പരിതാപകരമായ തോൽവിയിൽ നിന്നും പാർട്ടിയെ ഉയർത്തി കൊണ്ടുവരുകയാണ് ദൗത്യം. എന്നുവച്ചാൽ നാളെ മുഖ്യമന്ത്രിയാകുമെന്നല്ലെന്നും സതീശൻ പറഞ്ഞു. 

മന്ത്രി അബ്ദുൾ റഹ്മാന്റെ പ്രസ്താവന ഞെട്ടിച്ചുവെന്നും സതീശൻ പ്രതികരിച്ചു. വരേണ്യവർഗത്തിന് സൗകര്യം ചെയ്യുന്ന സർക്കാരാണോ ഇതെന്ന്
മുഖ്യമന്ത്രി മറുപടി പറയണം. അസംബന്ധമാണ് പറയുന്നത്. ഇത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും സതീശൻ ചോദിച്ചു. ഒരു പൊതുപ്രവർത്തകന്റെ നാവിൽ നിന്നാണ് ഇത്തരം വാക്കുകൾ വരുന്നത്. എന്നിട്ടും കമ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നത്. ഒരു മണിക്കൂർ പോലും മന്ത്രിസഭയിൽ ഇരിത്താൻ പാടില്ലെന്നും സതീശൻ പറഞ്ഞു. 

കലോൽസവത്തിലെ ഭക്ഷണ ചർച്ചയിലും സതീശൻ പ്രതികരിച്ചു. പഴയിടത്തെ അപമാനിച്ച് ഇറക്കി വിടാനുളള എന്ത് സാഹചര്യമാണുണ്ടായതെന്ന് ചോദിച്ച സതീശൻ പേരിനൊപ്പം ഒരു നമ്പൂതിരിയുണ്ടായെന്ന് പറഞ്ഞ് അദ്ദേഹത്തെ എന്തിനാണ് അപമാനിക്കുന്നതെന്നും ചോദിച്ചു. വിവാദം  സാമാന്യം തരക്കേടില്ലാതെ സംഘടിപ്പ മേളയുടെ ശോഭ കെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 

Read More : 'ഞാൻ മതേരതരവാദി, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിട്ടില്ല'; എൻഎസ്എസിന് ചെന്നിത്തലയുടെ മറുപടി

Follow Us:
Download App:
  • android
  • ios