ഒരു അമർഷവും അറിയിക്കാതെ പ്രതാപൻ പാർട്ടി തീരുമാനത്തിനൊപ്പം നിന്നു. പ്രതാപന്‍റെ രക്തത്തിൽ പോലും ഒഴുകുന്നത് കോൺഗ്രസ് രക്തമാണെന്നും വി ഡി സതീശൻ പറഞ്ഞു.

തൃശ്ശൂർ: തൃശ്ശൂരിലെ സ്ഥാനാർത്ഥി മാറ്റത്തെ കുറിച്ച് ടി എൻ പ്രതാപനെ വിളിച്ചറിയിച്ചത് താനാണെന്നും പ്രതാപന്റെ മറുപടി അത്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു അമർഷവും അറിയിക്കാതെ പ്രതാപൻ പാർട്ടി തീരുമാനത്തിനൊപ്പം നിന്നു. മുരളീധരന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നതിൽ താൻ ആദ്യം ഉണ്ടാകുമെന്ന് പ്രതാപൻ അറിയിച്ചു. പ്രതാപന്റെ രക്തത്തിൽ പോലും ഒഴുകുന്നത് കോൺഗ്രസ് രക്തമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്