തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ മത്സരിച്ച് പത്ത് ശതമാനം വോട്ട് നേടിയ വി ഫോര്‍ കൊച്ചി കുട്ടായ്മ കഴിഞ്ഞ ദിവസമാണ് വി ഫോര്‍ പിപ്പിള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചത്. 

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കൊച്ചി നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി. വിഫോര്‍ കേരള ക്യാംപെയിന്‍ കോ-ഓര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാനാണ് സ്ഥാനാര്‍ഥി. വരും ദിവസങ്ങളില്‍ മറ്റ് സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ മത്സരിച്ച് പത്ത് ശതമാനം വോട്ട് നേടിയ വി ഫോര്‍ കൊച്ചി കുട്ടായ്മ കഴിഞ്ഞ ദിവസമാണ് വി ഫോര്‍ പിപ്പിള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചത്. ഇതിന് പിന്നാലെയാണ് കൊച്ചി നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. 

പാര്‍ട്ടി വിപുലികരിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും മണ്ഡലം കമ്മറ്റികള്‍ രൂപീകരിക്കും. മണ്ഡലം കമ്മിറ്റിയാണ് അതാത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തിരുമാനിക്കുക. എറണാകുളം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.