രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിച്ച് വി ജോയ്. സ്വന്തം അച്ഛനേക്കാൾ പ്രായമുള്ള ആളുകളെയും ഈ മാൻ കൂട്ടം അഭിസംബോധന ചെയ്യുന്നത് എടോ എന്നാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ സഭയിൽ പരോക്ഷമായി പരിഹസിച്ച് എംഎൽഎ വി ജോയ്. കാട്ടിൽ മാൻ കൂട്ടങ്ങൾ ഉണ്ട്. അത് ഉപദ്രവകാരികൾ അല്ല. എന്നാൽ, നാട്ടിൽ ചില മാൻ കൂട്ടങ്ങൾ ഉണ്ട്. അത് അപകടകാരികളാണെന്നും വി ജോയ് പറഞ്ഞു. സ്വന്തം അച്ഛനേക്കാൾ പ്രായമുള്ള ആളുകളെയും ഈ മാൻ കൂട്ടം അഭിസംബോധന ചെയ്യുന്നത് എടോ എന്നാണെന്നും അദ്ദേഹം പറഞ്ഞു.
ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് പറയാൻ സാധിക്കില്ല. പക്ഷേ അദ്ദേഹത്തിന് പണി കിട്ടി. ഇപ്പോൾ വലിയ കരച്ചിലിലാണ്. മാൻ കൂട്ടങ്ങൾ വലിയ ഉയരത്തിൽ ചാടാറുണ്ട്. ഇവിടെയും മാൻ കൂട്ടം ചാടുകയാണ്. ചില ചാട്ടങ്ങൾ കൊണ്ട് ബാംഗ്ലൂർ വരെ എത്തി. മയക്കു വെടിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ഏറ്റില്ല. മറിച്ച് വെടി വെക്കാൻ ശ്രമിച്ചവർക്ക് തന്നെ അത് കൊള്ളുകയായിരുന്നെന്നും വി ജോയ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച് രമേഷ് പിഷാരടി
രാഹുൽ മാങ്കൂട്ടത്തിൽ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. എംഎല്‍എക്കെതിരെ ലൈംഗികാരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുഭാവി കൂടിയായ രമേഷിന്‍റെ പ്രതികരണം. എന്നാല്‍, ആരോപണങ്ങൾ തെളിയും രാഹുലിനെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. വിധി വരട്ടെയെന്ന് പറയാൻ രാഹുലിന്‍റെ വിഷയത്തിൽ ഒരു പരാതി പോലുമില്ലെന്നും രമേഷ് പിഷാരടി ന്യായീകരിച്ചു.



