Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം; ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന്

ഇബ്രാംഹിം കുഞ്ഞിന്‍റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് മെഡിക്കൽ ബോർഡ് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ട് വിലയിരുത്തിയ ശേഷമായിരിക്കും വിജിലൻസിന്‍റെ കസ്റ്റഡി അപേക്ഷയിൽ കോടതി തീരുമാനം എടുക്കുക. 

V K Ebrahimkunju bail application and custody application will be considered today
Author
Kochi, First Published Nov 24, 2020, 7:09 AM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ഇബ്രാംഹിം കുഞ്ഞിന്‍റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് മെഡിക്കൽ ബോർഡ് ഇന്ന് കോടതിയിൽ സമർപ്പിക്കും.

ഈ റിപ്പോർട്ട് വിലയിരുത്തിയ ശേഷമായിരിക്കും വിജിലൻസിന്‍റെ കസ്റ്റഡി അപേക്ഷയിൽ കോടതി തീരുമാനം എടുക്കുക. നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാംഹിം കുഞ്ഞ്. കേസിൽ അറസ്റ്റിലായ 13 ആം പ്രതി പാലം രൂപകൽപന ചെയ്ത ബി വി നാഗേഷിന്‍റെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും. 

Follow Us:
Download App:
  • android
  • ios