പച്ചയായവർഗീയത പറഞ്ഞ് മുഖ്യമന്ത്രി വോട്ട് പിടിക്കുന്നു. ഒരു സമുദായത്തിനെതിരെ പറഞ്ഞാൽ മാത്രം നടപടി എടുക്കുന്നു .പി സി ജോർജ്ജിന്‍റെ വായടപ്പിച്ചാൽ എല്ലാം ശരിയാവും എന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോയെന്നും വി.മുരളീധരൻ
കൊച്ചി;ഇടതു വലതു മുന്നണികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമയി കേന്ദ്രമന്ത്രി വി.മുരളീധരന്‍.അഴിമതിയുടെ കാര്യത്തില്‍ ഇരു മുന്നണികളും തമ്മില്‍ വ്യത്യാസമില്ല.പാലാരിവട്ടം യുഡിഎഫിന്‍റെ പഞ്ചവടിപാലം എങ്കിൽ, കൂളിമാട് എൽഡിഎഫിന്‍റെ പഞ്ചവടിപ്പാലമാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.
തൃക്കാക്കരയില്‍ പച്ചയായവർഗീയത പറഞ്ഞ് മുഖ്യമന്ത്രി വോട്ട് പിടിക്കുകയാണ്.ഒരു സമുദായത്തിനെതിരെ പറഞ്ഞാൽ മാത്രം നടപടി എടുക്കുന്നു പി സി ജോർജ്ജിന്‍റെ വായടപ്പിച്ചാൽ എല്ലാം ശരിയാവും എന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോ? വ്യക്തിഹത്യക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ സ്വന്തം അണികളെ നിയന്ത്രിക്കാൻ കൂടി സി പി എം തയ്യാറാകണമായിരുന്നു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകർ പോലും സൈബർ ആക്രമണം നേരിടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.
'വ്യാജ വീഡിയോ നിര്‍മ്മിച്ച് തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ല': കെ.സുധാകരന്‍ എംപി
ഒരു സ്ഥാനര്‍ത്ഥിക്കെതിരെയും വ്യാജ വീഡിയോ നിര്‍മ്മിച്ച് തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നും തൃക്കാക്കര കോണ്‍ഗ്രസിന്‍റെ ഉറച്ചകോട്ടയാണെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി വ്യക്തമാക്കി.

വ്യാജ വീഡിയോ നിര്‍മ്മിച്ചവരെയും അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവരെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരും പോലീസും മടിക്കുന്നു.ഇത്തരം ഒരു വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിന്‍റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. അതിന്‍റെ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് സിപിഎം നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും ഇപ്പോള്‍ വ്യക്തമാണ്.വെെകാരിക വിഷയമായി ഉയര്‍ത്തി തൃക്കാക്കരയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമം. എൽ ഡി എഫ് സ്ഥാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കം വ്യാജ വീഡിയോക്ക് പിന്നിലുണ്ടോയെന്ന് അന്വേഷിക്കണം.വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ പോലീസ് എകെജി സെന്‍ററിലെ നിര്‍ദ്ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വീഡിയോ പ്രചരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് രാഷ്ട്രീയം കളിക്കുന്നു. എല്‍ഡിഎഫിന് വികസനമോ മറ്റു രാഷ്ട്രീയ വിഷയങ്ങളോ ചര്‍ച്ച ചെയ്യാനില്ലാത്തത് കൊണ്ടാണ് വീഡിയോയെ കുറിച്ച് പ്രചരണം നടത്തുന്നത്. പരാജയ ഭീതിയാണ് സിപിഎമ്മിനെ ഇത്തരം ഒരു വീഡിയോ പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി
പി.ടി.തോമസിന്‍റെ മരണം പോലും സൗഭാഗ്യമായി കാണുന്ന മനോനിലയാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുളളത്. നേതാക്കള്‍ക്കെതിരെ സെെബര്‍ ആക്രമണം നടത്തുന്നത് സിപിഎം ശെെലിയാണ്. ഈ വിഷയത്തില്‍ ബിജെപിയും ഒട്ടും പിന്നിലല്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനെതിരെയും ഹീനമായ സെെബര്‍ ആക്രമണം നടത്തിയവരാണ് സിപിഎമ്മുകാര്‍.രമേശ് ചെന്നിത്തലക്കെതിരെയും സാംസ്കാരിക നായകര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം സെെബര്‍ ഗുണ്ടകള്‍ അഴിഞ്ഞാടി. അസത്യങ്ങള്‍ വിളിച്ചുപറയുന്നതിലും നുണപ്രചരണം നടത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് സിപിഎമ്മുകാര്‍. നെറികേടിന്‍റെ രാഷ്ട്രീയമാണ് സിപിഎമ്മിന്‍റെത്. കൊലയാളികളെ സംരക്ഷിക്കുന്നത് പോലെ സിപിഎം സെെബര്‍ ഗുണ്ടകളെയും സംരക്ഷിക്കുകയാണെന്ന് കെ.സുധാകരന്‍ പറഞ്ഞു.
