ആലപ്പുഴ: സുഭാഷ് വാസുവും ടിപി സെൻകുമാറും ചേര്‍ന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും എസ്എൻഡിപിക്ക് എതിരെയും നടത്തുന്ന നീക്കങ്ങൾ തള്ളിപ്പറഞ്ഞ് കേന്ദ്ര മന്ത്രി വി മുരളീധരൻ. ടിപി സെൻകുമാറിന് എൻഡിഎയുമായി ഒരു ബന്ധവുമില്ല. സുഭാഷ് വാസുവും സെൻകുമാറും ചേർന്നുള്ള നീക്കങ്ങൾ ബിജെപിയുടെ അറിവോടെയല്ലെന്നും വി . മുരളീധരൻ ആലപ്പുഴയിൽ വ്യക്തമാക്കി. 

തുടര്‍ന്ന് വായിക്കാം: സുഭാഷ് വാസുവിനെ തള്ളി വി.മുരളീധരൻ, എന്‍ഡിഎ മുന്നണിയിലുള്ളത് തുഷാറിന്‍റെ പാര്‍ട്ടി... 

ബിഡിജെഎസ് നേതൃത്വം ആരെന്ന കാര്യത്തിൽ എൻഡിഎയിൽ തര്‍ക്കമില്ലെന്ന് വി മുരളീധരൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയ വി മുരളീധരൻ വെള്ളാപ്പള്ളി നടേശനെയും സന്ദര്‍ശിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും വി മുരളീധരനും തമ്മിൽ രണ്ട് മണിക്കൂറോളം ചര്‍ച്ചയും നടത്തി.