തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയുടെ നിര്‍മാണ ചുമതല സി പി എം പാർട്ടി ചാനൽ ആയ കൈരളിയ്ക്ക് നൽകിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് വി മുരളീധരൻ എം പി. മുഖ്യമന്ത്രിയും ടി എൻ സീമയുടെ ഭർത്താവും ആണ് ഇതിന് പിന്നിലെന്നും ഇതിനെതിരെ വിജിലൻസിനെ സമീപിക്കുമെന്നും വി മുരളീധരൻ പ്രതികരിച്ചു. സി-ഡിറ്റ് ചെയ്യുന്ന ജോലികൾ സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. 

സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിനെ ഒഴിവാക്കിയാണ് കൈരളി ചാനലിന് പരിപാടിയുടെ നിര്‍മ്മാണ ചുമതല കൈമാറിയത്. പരിപാടിയുടെ 70 എപ്പിസോഡിലേറെ പിന്നിട്ട ശേഷമാണ് നിര്‍മ്മാണ ചുമതല സ്വകാര്യ ചാനലിനെ ഏല്‍പ്പിക്കുന്നത്. സി-ഡിറ്റ് നിര്‍മിച്ചുകൊണ്ടിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം ഡി ആയിട്ടുള്ള ചാനലിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും സി-ഡിറ്റിന്റെ ടെന്‍ഡറും കൈരളിയുടെ ടെന്‍ഡറും ഒരേ ആസ്ഥാനത്താണ് ഉണ്ടാക്കുന്നതെന്നും മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലുടെയും ആരോപിച്ചിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.