Asianet News MalayalamAsianet News Malayalam

ജലീലിന്റെ രാജി വൈകി വന്ന വിവേകം; ജലീൽ കുറ്റക്കാരനെങ്കിൽ മുഖ്യമന്ത്രിയും കുറ്റക്കാരനെന്നും വി മുരളീധരൻ

മുഖ്യമന്ത്രി കൂടി അറിഞ്ഞാണ് നിയമനം. കള്ളം കൈയോടെ പിടിച്ചപ്പോൾ നിവൃത്തി കെട്ട് കസേരയിൽ നിന്നും കൈവിട്ടു.  മാധ്യമവേട്ട, ഇരവാദം എന്നൊക്കെ പറഞ്ഞ് സഹതാപം പിടിക്കാനാണ് ജലീലിന്റെ ശ്രമം. ധാർമ്മികതയെ കുറിച്ച്  പറയാൻ ജലീലിന് എന്ത് അവകാശമാണുള്ളത്. 

v muraleedharan reaction to kt jaleel resignation
Author
Delhi, First Published Apr 13, 2021, 4:17 PM IST

ദില്ലി: കെ ടി ജലീലിന്റെ രാജി വൈകി വന്ന വിവേകമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജലീൽ കുറ്റക്കാരനാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും കുറ്റക്കാരനാണ്. മുഖ്യമന്ത്രി കൂടി അറിഞ്ഞാണ് ജലീൽ ബന്ധുനിയമനം നടത്തിയതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. 

മുഖ്യമന്ത്രി കൂടി അറിഞ്ഞാണ് നിയമനം. കള്ളം കൈയോടെ പിടിച്ചപ്പോൾ നിവൃത്തി കെട്ട് കസേരയിൽ നിന്നും കൈവിട്ടു.  മാധ്യമവേട്ട, ഇരവാദം എന്നൊക്കെ പറഞ്ഞ് സഹതാപം പിടിക്കാനാണ് ജലീലിന്റെ ശ്രമം. ധാർമ്മികതയെ കുറിച്ച്  പറയാൻ ജലീലിന് എന്ത് അവകാശമാണുള്ളത്. തലയിൽ മുണ്ടിട്ട് ചോദ്യം ചെയ്യലിന് പോയ വ്യക്തിയാണ്. മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ ജലീലാണോ എന്ന് സംശയമുണ്ട്. 

ധാർമ്മികതയുടെ പേരിലാണ് ജലീലിന്റെ രാജിയെങ്കിൽ മുഖ്യമന്ത്രി കൂടി രാജിവെയ്ക്കണം. മന്ത്രി എ.കെ.ബാലൻ മുന്നോട്ട് വന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. ഇതുകൊണ്ട് ജനങ്ങൾ തൃപ്തരാകില്ല. രാജിവച്ച ഒരാളെ, എൽഡിഎഫ്  വീണ്ടും അധികാരത്തിൽ വന്നാൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോ എന്നും മുരളീധരൻ ചോദിച്ചു. 
 

Follow Us:
Download App:
  • android
  • ios