തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിഹസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചെന്നും ബിജെപിയെ തുരത്താന്‍ തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായി നടത്തുന്ന സ്ഥിരം കൂട്ടുകച്ചവടം അങ്ങനെ പരസ്യമായെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഉളുപ്പില്ലാത്ത പിണറായിയും ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.. ! ബിജെപിയെ തുരത്താൻ തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായി നടത്തുന്ന സ്ഥിരം കൂട്ടുകച്ചവടം അങ്ങനെ പരസ്യമായി!