തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ സജീവമല്ലാത്ത കേരള രാഷ്ട്രീയം ഇടത് മുന്നണിയുടെ പ്രവര്‍ത്തനങ്ങളിലും ഇടപെടലുകളിലും സമവാക്യങ്ങളിലും ഉണ്ടാക്കിയ മാറ്റങ്ങൾ കൂടി വിലയിരുത്തുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് വരാനിരിക്കുന്നത്, തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ വിഎസ് ഫാക്ടര്‍ ജനം വിലയിരുത്തുന്നത് എങ്ങനെയാണ്.

വിഎസ് സജീവമല്ലാത്തത് ഇടതുമുന്നണിയെ ബാധിക്കുമോ? ബാധിക്കില്ലെന്ന് വിശ്വസിക്കുന്നത് 30 ശതമാനം ആളുകളാണ്. വിഎസ് സജീവമല്ലാത്തത് ഇടത് മുന്നണിയെ പ്രതികൂലമായി ബാധിക്കും എന്ന് കരുതുന്ന 33 ശതമാനം പേരുണ്ടെന്നാണ് സര്‍വെ പറയുന്നത്. അതേ സമയം വിഎസ് സജീവമല്ലാത്തത് ഇടത് മുന്നണിക്ക് ഗുണമാണെന്നാണ് 6 ശതമാനം പേര്‍ പറയുന്നത്. പറയാനാകില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 31 ശതമാനം ആളുകളാണ്. 

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് അടക്കം തെരഞ്ഞെടുപ്പ് കാലം അടുത്തെത്തി നിൽക്കെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സും കാഴ്ചപ്പാടും എന്താണ്? കൊവിഡ് മഹാമാരിക്കൊപ്പം നീങ്ങുന്ന കേരളം എങ്ങനെ  ചിന്തിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ. രണ്ട് ദിവസങ്ങളിലായാണ് സര്‍വെ ഫലം പുറത്ത് വിടുന്നത്.