തിരുവനന്തപുരം: സർക്കാർ ഇടപെടൽ മൂലം സവാള വില കുറഞ്ഞിട്ടുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. 100 ടൺ സവാള ഇതുവരെ നാഫെഡിൽ നിന്ന് കിട്ടി.1000 മെടിക്ക് ടൺ സവാളയാണ് നാഫെഡിനോട് ആവശ്യപ്പെട്ടത്. കൂടുതൽ സവാള വരും ദിവസങ്ങളിൽ എത്തുന്നതോടെ വില വീണ്ടും കുറയും. നാഫെഡ് വഴി കൂടുതൽ ഉരുളക്കിഴങ്ങും ഇറക്കുമതി ചെയ്യും.